അലഹബാദിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹനുമാന്‍ ക്ഷേത്രം. 1787 ല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് 20 അടി ഉയരമുണ്ട്. മറ്റ് പ്രധാന ദേവന്മാരുടെ പ്രതിഷ്‌ഠകളും ഇവിടെയുണ്ട്. നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടത്തിയിട്ടുണ്ട്. 1940 ലാണ് അവസാനമായി പുനര്‍നിര്‍മാണം നടത്തിയത്. നഗര മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം റെയില്‍വെ സ്റ്റേഷന് സമീപത്താണ്. തീര്‍ത്ഥാടകര്‍ക്കായി വര്‍ഷം മുഴുവന്‍ ഈ ക്ഷേത്രം തുറക്കുന്നുണ്ട്. ഗംഗ നദീ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗ നദി കരകവിഞ്ഞൊഴുകുമ്പോള്‍ ക്ഷേത്രം വെള്ളത്തില്‍ മുങ്ങാറുണ്ട്.



Click it and Unblock the Notifications