അലഹബാദ് ജംങ്‌ഷന്‍ സ്റ്റേഷന് സമീപം വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന പൂന്തോട്ടമാണ് ഖുസ്രോ ബാഗ്. മുഗല്‍ രാജാവായ ജംഹാംഗീറിന്റെ കുടുംബത്തിലെ മൂന്ന് ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. ജഹാംഗീറിന്റെ മൂത്ത പുത്രന്‍ ഖുസ്‌രു മിര്‍സ, ജഹാംഗീറിന്റെ ആദ്യ ഭാര്യ ഷാ ബീഗംജഹാംഗീറിന്റെ മകള്‍ സുല്‍ത്താന്‍ നിതാര്‍ ബീഗം എന്നിവരുടെ ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. പതിനേഴാം നൂറ്റാണ്ടിലാണ് ഈ ശവകുടീരത്തില്‍ ഇവരെ കുഴിച്ചു മൂടുന്നത്. മുഗള്‍ കലയുടെയും നിര്‍മാണശൈലിയുടേയും ഉത്തമോദാഹരണങ്ങളാണ് ഈ ശവകുടീരം.
ഈ ശവകുടീരങ്ങള്‍ പണികഴിപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും നല്ല ശില്‍പകളെയാണ് ജഹാംഗീര്‍ ചുമതലപ്പെടുത്തിയത്. ജഹാംഗീറിന്റെ മൂത്തമകനെ സഹോദരന്‍ ഷാജഹാനാണ് വധിക്കുന്നത്. അദ്ദേഹത്തിന്റെ മാതാവ് സ്വയം വിഷം കഴിച്ച് മിരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. മാവുകളാല്‍ പ്രശസ്‌തമാണ് ഈ പൂന്തോട്ടം.



Click it and Unblock the Notifications