അലഹബാദില്‍ കാണുന്ന രണ്ട് ശക്തിപീഠങ്ങളില്‍ ഒന്നാണ് ലളിത ദേവി ക്ഷേത്രം. സതീദേവിയുടെ വിരലുകള്‍ യമുന നദിയില്‍ വീണപ്പോള്‍ ഭഗവതി ലളിത ദേവി ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതീഹ്യം.നിരവധി തവണ ഈ ക്ഷേത്രത്തില്‍ പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. 1987 ലാണ് അവസാനമായി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. 103 അടി ഉയരമുള്ള ക്ഷേത്രത്തിന് 41 അടിയുള്ള കവാടമാണുള്ളത്. നവരാത്രികാലഘട്ടത്തിലാണ് ഇവിടെ സന്ദര്‍ശകര്‍ കൂടുതല്‍. ഈ കാലയളവില്‍ ദേവിയുടെ ഒമ്പത് വ്യത്യസ്‌ത രൂപങ്ങളും ഇവിടെ ഒരുക്കാറുണ്ട്.



Click it and Unblock the Notifications