വേദകാലഘട്ടം മുതല്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഇന്ത്യയിലെ അതിപുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് പടാല്‍പുരി ക്ഷേത്രം. അലഹബാദ് കോട്ടയില്‍ നശിക്കാത്ത ആല്‍വൃക്ഷത്തിന് സമീപത്തായി ഭൂമിക്കടിയിലായാണ് ഈ മനോഹര ക്ഷേത്രം. ഇന്ത്യന്‍ സേനയ്‌ക്കാണ് കോട്ടയുടെ ചുമതല. കോട്ട പൂര്‍ണമായി പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നില്ല. എന്നാല്‍ കിഴക്കന്‍ കവാടം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്. ഇതുവഴി അകത്തു കടന്നാല്‍ ഭൂമിക്കടിയിലുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കാം. പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ക്ഷേത്രത്തില്‍ നിരവധി ദേവീ ദേവന്‍മാരുടെ മനോഹരങ്ങളായ വിഗ്രഹങ്ങള്‍ ഉണ്ട്. ത്രിവേണി സംഗമത്തിന് വളരെ അടുത്താണ് ഈ ക്ഷേത്രം. ശ്രീരാമന്‍ ഈ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ഹിന്ദു ഐതീഹ്യങ്ങളില്‍ പറയുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ഹര്‍ഷ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങിന്റെ സഞ്ചാര രേഖകളില്‍ ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.



Click it and Unblock the Notifications