ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുര്‍ഗാദേവിയുടെ മറ്റൊരു രൂപമായ രാജേശ്വരിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തനത് കേരള ക്ഷേത്രശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മുമ്പ് ചെമ്പകശേരിയിലെ നാട്ടുരാജാവായിരുന്ന ദേവനാരായണന്‍ ആണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചത്.
യുദ്ധകാലത്തും മറ്റും താറുമാറായിപ്പോയ ക്ഷേത്രങ്ങളില്‍ നിന്നും കണ്ടെടുത്ത ദേവതയെ അദ്ദേഹം ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠിയ്ക്കുകയായിരുന്നുവെന്നാണ് കഥ. മേല്‍ക്കൂരയില്ലെന്നതാണ് ഈ ക്ഷേത്രത്തിന്റെ ഒരു പ്രധാന പ്രത്യേകത. നവരാത്രി, മഹാനവമി, വിജയദശമി, തൈപ്പൂയം തുടങ്ങിയ സമയങ്ങളിലാണ് ഇവിടെ വിശേഷ പൂജകളും മറ്റും നടക്കുന്നത്.



Click it and Unblock the Notifications