മഹാഭാരതവുമായി ബന്ധപ്പെട്ട ഐതീഹ്യമുറങ്ങുന്ന സ്ഥലമാണ് പാണ്ഡവന്‍പാറ. വനവാസക്കാലത്ത് പഞ്ചപാണ്ഡവന്മാര്‍ ഈ പാറയിലും ഗുഹയിലുമായി ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. പാറക്കിടയിലായി സ്ഥിതിചെയ്യുന്ന ഗുഹയില്‍ പുരാതനകാലത്തുള്ള ചിത്രങ്ങളും മറ്റും കാണാം. മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണ് ഇവിടം, പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍ ഇവിടേയ്ക്കുള്ള യാത്ര നല്ലൊരു അനുഭവമായിരിക്കും.
പാറയ്ക്കു മുകളിലേയ്ക്ക് അനായാസേന നടന്നുകയറാവുന്നതാണ്. പാറയുടെ മുകളിലെത്തിയാല്‍ മനോഹരമായ സമീപക്കാഴ്ചകള്‍ കാണുകയും ചെയ്യാം. ആലപ്പുഴ നഗരത്തില്‍ നിന്നും ബസിലോ, ടാക്‌സിയിലോ ഇവിടേയ്ക്ക് യാത്രചെയ്യാം.



Click it and Unblock the Notifications