ആസ്സാം- അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സിയാംഗ് കുന്നിന് ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാവസ്തു ഗവേഷണ പ്രദേശമാണ് മാലിനിതാന്‍. പതിനാലാം നൂറ്റാണ്ടിലോ പതിനഞ്ചാം നൂറ്റാണ്ടിലോ നിര്‍മ്മിക്കപ്പെട്ട ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച ദേവീ രൂപങ്ങള്‍, പൂക്കളുടെയും രൂപങ്ങള്‍ എന്നിവയും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. പുണ്യസ്ഥലമായി കരുതപ്പെടുന്ന മാലിനിതാനില് നിരവധി വിശ്വാസികള്‍ എത്തുന്നു.
ഈ പ്രദേശവുമായി ബന്ധപ്പെട്ട് പ്രശസ്തമായൊരു ഐതിഹ്യമുണ്ട്. അത് അനുസരിച്ച് ശ്രീകൃഷ്ണന് വിവാഹത്തിന് മുമ്പ് രുക്മിണിയെ കടത്തി കൊണ്ട് പോവുകയും പാര്‍വതീ ദേവി അവരെ പൂമാല നല്കി സ്വാഗതം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ശ്രീകൃഷ്ണന് പാര്‍വതിക്ക് സുചാരു മാലിനി എന്ന് പേര് നല്കി. ഇതിന് ശേഷമാണ് പ്രദേശത്തിന് മാലിനിതാന്‍ എന്ന് പേര് ലഭിച്ചതെന്നാണ് വിശ്വാസം. അലോംഗില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മാലിനിതാന്‍.