അല്‍വാര്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. എഡി 1550ലാണ് മുഗള്‍ ഭരണാധികാരിയായിരുന്ന ഹസന്‍ ഖാന്‍ മേവടി ഈ കോട്ട പണികഴിപ്പിച്ചത്. മനോഹരമായ കല്‍പ്പണിയാണ് ബാല ക്വിലയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. നിര്‍മ്മാണത്തിലും രൂപത്തിലുമുള്ള പ്രത്യേകതകള്‍ കോട്ടയ്ക്ക് ഗാംഭീര്യം പകരുന്നു.
ജയ് പോള്‍, ലക്ഷ്മണ്‍ പോള്‍, ഛന്ദ് പോള്‍, അന്ധേരി ഗേറ്റ്, കൃഷ്ണ ഗേറ്റ് എന്നിങ്ങനെ അഞ്ച് കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്. വടക്കു നിന്നു തെക്കോട്ട് അഞ്ച് കിലോമീറ്ററും, കിഴക്കു നിന്ന് പടിഞ്ഞാറോട്ട് രണ്ട് കിലോമീറ്ററും വിസ്തൃതിയിലാണ് കോട്ട പണിതിരിയ്ക്കുന്നത്. പീരങ്കികളും തോക്കുകളും മറ്റും ഉപയോഗിക്കാനായുള്ള 446 ദ്വാരങ്ങളോടുകൂടിയാണ് കോട്ട പണിതിരിയ്ക്കുന്നത്.
15 വലിയ ഗോപുരങ്ങളും 51 ചെറിയ ഗോപുരങ്ങളുമുള്ള കോട്ടയുടെ കാഴ്ച അതിമനോഹരവും വിസ്മയിപ്പിയ്ക്കുന്നതുമാണ്. വാസ്തുവിദ്യയിലെയും കല്‍പ്പണിയിലെയും പ്രത്യേകതകൊണ്ടുതന്നെയാണ് ഈ കോട്ട വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായി മാറിയത്. മുഗളന്മാരുടെ കാലത്തു പണികഴിപ്പിച്ച ഈ കോട്ട പിന്നീട് കച്ച്‌വ രജപുത് രാജവംശം പിടിച്ചടക്കുകയായിരുന്നു.



Click it and Unblock the Notifications