വിനയ് വിലാസ് മഹല്‍ എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന കൊട്ടാരം രാജാക്കന്മാരുടെ ആര്‍ഭാഢപൂര്‍വ്വമായ ജീവിതത്തിന്റെ ഉത്തമോദാഹരങ്ങളില്‍ ഒന്നാണ്. എഡി 1793ല്‍ രാജ ഭക്തവാര്‍ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് പലകാലങ്ങളിലായി അധികാരങ്ങള്‍ പിടിച്ചടക്കിയ മുഗള്‍ രാജാക്കന്മാരായ ബാബര്‍,
ജഹാംഗീര്‍ എന്നിവരും മഹാരാജ പ്രതാപ് സിങ്ങിനെപ്പോലും രജപുത് രാജാക്കന്മാരും ഈ കൊട്ടാരത്തില്‍ ജീവിച്ചിട്ടുണ്ട്. മനഹരമായ ഈ കെട്ടിടത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം വലിപ്പമേറിയ നടുത്തളവും അവിടെയുള്ള താമരയുടെ രൂപത്തിലുള്ള ഗോപുരവുമാണ്. ചില്ലിലും ചുവരുകളിലുമുള്ള ചിത്രപ്പണികളാള്‍ ആകര്‍ഷണീയമാണ് ഈ ഭാഗം.
കൊട്ടാരത്തില്‍ നിറയെ ചെറുതും വലുതുമായ പെയിന്റിങ്ങുകള്‍ കാണാം. കൊട്ടാരത്തിലെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിലും വെല്‍വെറ്റ് തുണിയിലും തീര്‍ത്ത സിംഹാസനവും, കാണേണ്ട കാഴ്ചതന്നെയാണ്. മരതകക്കല്ലില്‍ കൊത്തിയെടുത്ത കപ്പും കാണേണ്ട കാഴ്ചതന്നെയാണ്. ഇപ്പോള്‍ കൊട്ടാരത്തില്‍ ഒരു മ്യൂസിയം പ്രവര്‍ത്തിയ്ക്കുന്നുണ്ട്. രാജഭരണകാലത്തെ അമൂല്യവസ്തുക്കളും ചരിത്രപ്രധാനമായ രേഖകളും മറ്റുമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.



Click it and Unblock the Notifications