അംബാജി ഗ്രാമത്തില്‍നിന്നും 4 കിലോമീറ്റര്‍ ദൂരെയാണ് അംബാജി മാതായുടെ ഇരിപ്പിടമായ ഗബ്ബാര്‍ കുന്ന്. സതീദേവിയുടെ മൃതശരീരത്തില്‍ നിന്നും ഹൃദയം വേര്‍പെട്ടുവീണത് ഈ കുന്നിന് മുകളിലാണെന്നാണ് വിശ്വാസം. തന്ത്ര ചൂഡാമണിയില്‍ ഈ കഥ വിവരിച്ചിട്ടുണ്ട്. 999 പടികള്‍ കയറിവേണം കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്താന്‍. കുന്നിന് മുകളില്‍ നിന്നുകൊണ്ട് സൂര്യാസ്തമയത്തിന്‍റെ മനോഹരദൃശ്യവും ആസ്വദിക്കാനാകും.



Click it and Unblock the Notifications