അംബാജി ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി കൈലാസ് ടെകരി എന്ന കുന്നിന് മുകളിലാണ് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മംഗല്യവനം സ്ഥിതി ചെയ്യുന്നത്. ഓരോ ജന്മനക്ഷത്രത്തിന്റെയും അടയാളങ്ങളായി മൂന്ന് ചെടികള്‍ വീതം ഈ ഉദ്യാനത്തില്‍ ഉണ്ട്. ഈ ചെടികള്‍ക്ക് രത്നക്കല്ലുകളുടെ അതേ കഴിവുകള്‍ ഉണ്ടെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ തിരികെപ്പോകുമ്പോള്‍ ഈ ചെടികളുടെ തൈകളും കൊണ്ടുപോകാറുണ്ട്. തങ്ങളുടെ ജന്മനക്ഷത്രത്തിന് യോജിച്ച ചെടികള്‍ വീടുകളില്‍ വളര്‍ത്തുന്നത് ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസമാണ് ഇതിനുപിന്നില്‍.