അംബോലി പട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടാണ് അംബോലി ഫാള്‍സ്. പ്രതിവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. മണ്‍സൂണ്‍ കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ എല്ലാ വന്യതയോടും സൗന്ദര്യത്തോടും കൂടി കാണാന്‍ കഴിയുക. മഴക്കാലമാകുമ്പോള്‍ സമീപത്തെ കാടുകളെല്ലാം നല്ല പച്ചപ്പാകും, നിറഞ്ഞ പച്ചപ്പിനിടയിലൂടെയുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലമാണ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവനായി ആസ്വദിക്കാന്‍ കഴിയുക.



Click it and Unblock the Notifications