പഞ്ചാബ് രാജാവായിരുന്ന മഹാരാജാ രഞ്ജിത്ത് സിംഗിന്‍െറ വേനല്‍ക്കാല വസതി ഉള്‍ക്കൊള്ളുന്ന മറ്റൊരു വശ്യ മനോഹര പൂന്തോട്ടമാണ് അമൃത്സറിലെ രാംബാഗ്.
നേരത്തേ കമ്പനി ഗാര്‍ഡന്‍ എന്നറിയപ്പെട്ടിരുന്ന ഇവിടം നഗരത്തിന്‍െറ സ്ഥാപകനായ ഗുരു രാംദാസ് ജിയുടെ സ്മരണാര്‍ഥം രാംബാഗ് എന്ന് പേര് മാറ്റുകയായിരുന്നു. ലാഹോറിലെ പ്രശസ്തമായ ഷാലിമാര്‍ ഗാര്‍ഡന്‍െറ മാതൃകയിലുള്ള പൂന്തോട്ടത്തിലുള്ള രാജകൊട്ടാരം നിലവില്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. കോണിഫറസ് മരങ്ങളും ഒൗഷധ ചെടികളും ധാരാളമുള്ള ഈ പൂന്തോട്ടത്തില്‍ ചെടികള്‍ക്കും മരങ്ങളും നനക്കുന്നതിന് ജലധാരകളടക്കം വാട്ടര്‍ ചാനലുകള്‍ ഉണ്ട്.
പൂന്തോട്ടത്തിലെ ചെറുതടാകങ്ങളില്‍ സ്വര്‍ണ മല്‍സ്യങ്ങളുടെ സാന്നിധ്യവും ധാരാളം ഉണ്ട്. പൂക്കള്‍ക്കും മരങ്ങള്‍ക്കും പച്ചപ്പിനുമെല്ലാം പുറമെ മഹാരാജാ രഞ്ജിത്ത് സിംഗിന്‍െറ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രീഡി മൊണ്ടാഷ് പ്രദര്‍ശനത്തിനും സന്ദര്‍ശകര്‍ ഏറെയാണ്. അലങ്കരിച്ച കൂറ്റന്‍ ഗേറ്റിലൂടെയാണ് പൂന്തോട്ടത്തിലേക്കുള്ള പ്രവേശന കവാടം. മറ്റേ അറ്റത്ത് കുതിരപ്പുറത്ത് വിജയശ്രീലാളിതന്‍െറ ഭാവത്തില്‍ കുതിരപ്പുറത്ത് ഇരിക്കുന്ന മഹാരാജാ രഞ്ജിത്ത് സിംഗിന്‍െറ ഗാംഭീര്യം തുളുമ്പുന്ന പ്രതിമയും ഉണ്ട്.



Click it and Unblock the Notifications