അനശ്വരമായ കിരീടം എന്നാണ് അകാല്‍ തക്ത് എന്ന വാക്കിന്‍െറ അര്‍ഥം. സിക്ക് കൂട്ടായ്മയായ കല്‍സയുടെ ആസ്ഥാനമായ ഇവിടമാണ് എല്ലാ മതപരമായ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്ര സ്ഥാനം. സുവര്‍ണക്ഷേത്രം കോംപ്ളെക്സില്‍ സ്ഥിതി ചെയ്യുന്ന അകാല്‍ തക്ത് ആറാം സിക്ക് ഗുരുവായ ഗുരു ഹര്‍ഗോബിന്ദ്ജിയാണ് സ്ഥാപിച്ചത്. സിക്ക് മതവുമായി ബന്ധപ്പെട്ട അഞ്ച് തക്തുകളില്‍ പഴക്കമുള്ളതും ഏറെ പ്രാധാന്യമുള്ളതുമായ ശ്രീ അകാല്‍ തക്ത് സഞ്ചാരികള്‍ പ്രത്യേകിച്ച് സിക്ക് മതസ്ഥര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. സിക്ക് രാഷ്ട്രത്തിന്‍െറ പ്രതീകമായ ശ്രീ അകാല്‍ തക്ത് അഞ്ചുനിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. മാര്‍ബിള്‍ വിരിച്ച തറകളും സ്വര്‍ണ ഇലയോട് കൂടിയൂള്ള ഗോപുരവുമാണ് ഇതിന്‍െറ പ്രത്യേകത. മുറ്റത്തേക്ക് തുറന്നിരിക്കുന്ന പാതി വൃത്താകൃതിയിലുള്ള പ്ളാറ്റ്ഫോമും കെട്ടിടത്തിന് ഉണ്ട്. പകല്‍ സമയം സുവര്‍ണ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന പുണ്യഗ്രന്ഥമായ ആദി ഗ്രന്ഥ് രാത്രിയാകുമ്പോള്‍ അകാല്‍ തക്തിനുള്ളിലേക്കാണ് മാറ്റാറ്. 1984ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാള നടപടിയുണ്ടായ സമയത്ത് സിക്ക് പോരാളികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.



Click it and Unblock the Notifications