അമൃത്സറില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണ് തരണ്‍ തരണ്‍. അഞ്ചാമത്തെ സിക്ക് ഗുരുവായ ഗുരു അര്‍ജന്‍ ദേവ് ജി സ്ഥാപിച്ച തരണ്‍ തരണ്‍ സാഹിബ് എന്ന നഗരമാണ് ജില്ലയുടെ ആസ്ഥാനം. സിക്കുകാര്‍ പുണ്യനഗരമായി കരുതുന്ന ഇവിടം ചരിത്രപ്രസിദ്ധമായ നിരവധി ഗുരുദ്വാരകളാണ് ഉള്ളത്. ദര്‍ബാര്‍ സാഹിബ് ശ്രീ ഗുരു അര്‍ജന്‍ ദേവ് ജിയാണ് ഇതില്‍ പ്രധാനപ്പെട്ട ഗുരുദ്വാര. ഈ ഗുരുദ്വാരയോട് ചേര്‍ന്നുള്ള തടാകത്തിന്‍െറ പേരില്‍ നിന്നാണ് ഈ നഗരത്തിന് തരണ്‍ തരണ്‍ എന്ന പേര് ലഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ തടാകമെന്ന ബഹുമതിയും ഇതിനാണ്. തരണ്‍ തരണ്‍ തടാകത്തിന്‍െറ തെക്കുകിഴക്കേ അറ്റത്ത് മൂന്ന് നിലകളിലായുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് ഗുരു അര്‍ജന്‍ ദേവ് ജിയാണ് നിര്‍മിച്ചത്. സ്വര്‍ണപാളികളാല്‍ പൊതിഞ്ഞ എടുപ്പും താമരയുടെ മാതൃകയിലുള്ള കുംഭഗോപുരവും സ്വര്‍ണം പൊതിഞ്ഞ താഴിക കുടങ്ങള്‍ക്കുമൊപ്പം കുമ്മായം കൊണ്ടുള്ള അലങ്കാരപ്പണികള്‍ മനോഹാരിത പടര്‍ത്തുന്ന ഉള്‍ഭാഗവുമാണ് ഈ ഗുരുദ്വാരയെ ആകര്‍ഷകമാക്കുന്നത്. മാര്‍ബിള്‍ തറയില്‍ നിര്‍മിച്ചിട്ടുള്ള ഈ ഗുരുദ്വാരക്ക് ആര്‍ച്ച് മാതൃകയിലുള്ള പ്രവേശന കവാടമാണ് ഉള്ളത്.



Click it and Unblock the Notifications