ആനന്ദിനടുത്തുള്ള ഡാകോറില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഗാള്‍ട്വേശര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹി, ഗാലതി നദികള്‍ സംയോജിക്കുന്ന സ്ഥലമാണ് ഇവിടം. ഗാലതി നദിയില്‍ നിന്ന് ജലം ശിവലിംഗത്തിന്‍ മേല്‍ സദാ ചിതറി വീഴുന്നു. ഇവിടുത്തെ ചുമര്‍ എട്ട് വശങ്ങളുള്ളതാണ്. ഇതില്‍ ദൈവങ്ങളുടേയും, ഗന്ധര്‍വ്വന്‍മാരുടെയും, സന്യാസവര്യന്‍മാരുടെയും, മറ്റ് മനുഷ്യരുടെയും രൂപങ്ങളും, ജിവിത ചിത്രണങ്ങളും കൊത്തിയിരിക്കുന്നു.



Click it and Unblock the Notifications