മാര്‍ത്താണ്ട് പീഠഭൂമിയുടെ അനിച്തീപ് ഭാഗത്തിനു താഴെയാണ് മസ്ജിദ് സൈദ് ഷാബ് സ്ഥിതി ചെയ്യുന്നത്. ഹസ്രത് സൈദ് മുഹമ്മദ് ഇനായത്തുല്ലാ ഖാദ്രി സംനാനിയുടെ പേരില്‍ പണി കഴിപ്പിച്ച പള്ളിയാണിത്. എ ഡി 1528 ല്‍ മദ്ധ്യേഷ്യയിലെ ഷമന്‍ നഗരത്തില്‍ നിന്നും അദ്ദേഹം കാശ്മീരിലെത്തി.
എ ഡി 1587 ജനുവരി മാസം 27 ആം തീയതി ഹസ്രത് സൈദ് മുഹമ്മദ് ഇനായത്തുല്ലാ ഖാദ്രി സംനാനി നിര്യാതനായി. പള്ളി പരിസരത്ത് തന്നെയാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. മുസ്ലീം മത വിശ്വാസികളെ സംബന്ധിച്ചടുത്തോളം പുണ്യ സ്ഥലമായി ഇവിടം കരുതിപ്പോരുന്നു. ഇസ്ലാമിക കലണ്ടര്‍ പ്രകാരം അദ്ദേഹത്തിന്റെ ചരമ ദിനമായ ശബാന്‍ എട്ട് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ ദിവസമാണ്.



Click it and Unblock the Notifications