അനന്ത് നാഗിലെ ഉത്തരാസ്സൂ മേഖലയിലാണ് ഉമാനഗരിലെ ഉമാദേവി സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങള്‍ പ്രകാരം ഹിമാലയത്തിനു നടുക്കായി ഉമാദേവി തന്റെ വാസസ്ഥലമായി തിരഞ്ഞെടുത്ത പ്രദേശമാണിത്. അഞ്ച് അരുവികളും നദിയും ചേര്‍ന്ന് ഓംകാര രൂപത്തിലുള്ള ഭാവമായി ദേവി ചൈതന്യം ഇവിടെ ആവാഹിക്കപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു. വിശ്വം മുഴുവന്‍ പ്രതിനിദാനം ചെയ്യുന്ന ഒന്നാണ് ഓംകാരം.
ഈ അഞ്ചു അരുവികളില്‍ രണ്ടെണ്ണം ഒരുമിച്ച് ചേര്‍ന്നിരിക്കുന്നത് ശിവ പാര്‍വതീ സംഗമായി കാണാം. രാജ്യമൊട്ടാകെയുള്ള തീര്‍ഥാടകര്‍ അനുഗ്രഹം തേടിയെത്തുന്ന പുണ്യസ്ഥലമാണിത്. ഇതിനു തൊട്ടടുത്തായുള്ള കുകെര്‍നാഗ്,ദക്സും,വെറിനാഗ്,അചബാല്‍ തുടങ്ങിയവയും യാത്രികര്‍ക്ക് കൂട്ടത്തില്‍ സന്ദര്‍ശിക്കാം.



Click it and Unblock the Notifications