ആന്ധ്രപ്രദേശ് - വിഭജനത്തിന് ശേഷം

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

തെലങ്കാന വിഭജനത്തിന് ശേഷം, റായൽസീമയും  തീരദേശ ആന്ധ്രയും ചേർന്ന പ്രദേശമാണ് ഇപ്പോഴത്തെ ആന്ധ്രപ്രദേശ്. അനന്തപൂർ, ചിറ്റൂർ, കഡപ്പ, കുർണൂൽ, ശ്രീകാകുളം, വിസിനഗരം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, ഗുണ്ടൂർ, പ്രകാശം, നെല്ലൂർ, കൃഷ്ണ എന്നീ ജില്ലകളാണ് ആന്ധ്രപ്രദേശിൽ ഉള്ളത്.

ടൂറിസം

ആന്ധ്രപ്രദേശിലെ ടൂറിസ്റ്റ്കേന്ദ്രത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് തിരുപ്പതിയേക്കുറിച്ചാണ്. മു‌ൻപ് ആന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്ന തിരുപ്പതി ആന്ധ്രാവിഭജനത്തിന് ശേഷം സീമാന്ധ്രയുടെ ഭാഗമായി മാറിയിരിക്കുകയാണ്. തിരുപ്പതിയിലെ തിരുമല വെങ്കടേശ്വര ക്ഷേത്രം കൂടാതെ നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ സീമാന്ധ്രയിൽ ഉണ്ട്. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ലേപാക്ഷി സ്ഥിതി ചെയ്യുന്നത് ആന്ധ്രയിലാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ നന്ദി പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഹിൽസ്റ്റേഷനായ അരക്കുവാലി, വിശാഖപ്പട്ടണം എന്നിവയാണ് ആന്ധ്രാപ്രദേശിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങൾ.

സംസ്കാരം

മു‌ൻപ് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ആന്ധ്രപ്രദേശിന്റെ പലഭാഗങ്ങളും. ശ്രീകൃഷ്ണ ദേവാരായയുടെ കാലത്താണ് വിജയ നഗര സാമ്രാജ്യം സാംസ്കാരികമായി അത്യുന്നതി പ്രാപിച്ചത്. തെലുങ്ക് കവികളായ വെമണ്ണ, ശ്രീ പൊടുലൂരി വീരബ്രഹ്മേന്ദ്ര സ്വാമി തുടങ്ങിയവർ അവരുടെ കൃതികളിലൂടെ ആന്ധ്രപ്രദേശിലെ സാധാരണക്കാർക്ക് അറിവ് പകർന്നു നൽകി. ആന്ധ്രമഹാഭാഗവതം എഴുതിയ പോത്തണ്ണ ജനിച്ചത്  കഡപ്പ ജില്ലയിലെ ഒന്റിമിട്ട എന്ന ഗ്രാമത്തിലാണ്.

കുച്ചിപ്പുഡിയുടെ ജന്മസ്ഥലം

കുച്ചിപ്പുഡിയുടെ ജന്മസ്ഥലമായ കുച്ചിപ്പുഡി ഗ്രാമം സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശിലാണ്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ആന്ധ്രയുടെ രുചി

മറ്റ് ദക്ഷീണേന്ത്യൻ സംസ്ഥാനങ്ങൾപ്പോലെ അരിഭക്ഷണമാണ് ആന്ധ്രയുടെ പ്രധാന ഭക്ഷണം. തീരപ്രദേശങ്ങളിൽ ചെന്നാൽ വ്യത്യസ്ത രീതിയിലുള്ള സീഫുഡുകൾ രുചിക്കാം. തമിഴ്നാടിനോടും കർണാടകയോടും ചേർന്ന് കിടക്കുന്ന സംസ്ഥാനമായതിനാൽ ഇവിടുത്തെ ഭക്ഷണങ്ങളിൽ ഈ സംസ്ഥാനങ്ങളിലെ വിഭവങ്ങളും കാണാം. ഇവകൂടാതെ ശർക്കരയും പൊരിയും ചേർത്ത് നിർമ്മിക്കുന്ന ബൊറുഗു ഉണ്ട. അട്ടിരസാലു, മസാല ബൊറുഗുലു റവ ലഡ്ഡു എന്നിവയും ഇവിടെ ലഭിക്കുന്ന വിഭവങ്ങളാണ്.

എത്തിച്ചേരാൻ

വിശാഖപട്ടണം എയർപോർട്ടാണ് ആന്ധ്രയിലെ പ്രധാന വിമാനത്താവളം. വിജയവാഡ, രാജമുണ്ഡ്രി എന്നിവിങ്ങളിലും ആഭ്യന്തര സർവീസുകൾക്കായി വിമാനത്താവളങ്ങളുണ്ട്.

Please Wait while comments are loading...