ഹൈന്ദവ വിശ്വാസികള്‍ക്ക് വളരെയധികം പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഔന്ഥ നാഗനാഥിലെ നാഗനാഥ് ജ്യോതിര്‍ലിംഗ. ഇന്ത്യയിലെ ഒന്നാമത്തെ ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന പ്രത്യേകത കൂടി ഈ സ്ഥലത്തിനുണ്ട്. ഇന്ത്യയില്‍ മൊത്തം 12 ജ്യോതിര്‍ലിംഗങ്ങളാണ് ഉള്ളത്. മഹാരാഷ്ട്രയിലുള്ള അഞ്ച് ജ്യോതിര്‍ലിംഗങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്ന ഒന്നുകൂടിയാണ് ഇത്. കല്ലുകൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ ചുരുകളും അതീവ ബലവത്താണ്.
ക്ഷേത്രച്ചുമരുകളില്‍ കൊത്തിവച്ചിട്ടുള്ള ചിത്രകലകളും ശില്‍പ്പങ്ങളും മനോഹരമായ കാഴ്ചകളാണ്. സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന് പുറക് വശത്തായാണ് ശിവവാഹനമായ നന്ദിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശിവക്ഷേത്രങ്ങളില്‍ നന്ദികേശന്റെ പ്രതിമ പിന്‍വശത്ത് സ്ഥാപിക്കുക പതിവില്ല. ഗുരു ഗോബിന്ദ് സിംഗിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നിമഞ്ജനം ചെയ്ത നന്ദേഡ് എന്ന ഗ്രാമത്തിലേക്ക് ഇവിടെ നിന്നും 65 കിലോമീറ്റര്‍ ദൂരമാണുള്ളത്. സാച്ച് ഗാന്ധ് ഹുസൂര്‍ സാഹിബ് ഗുരുദ്വാര എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഔത്ഥയിലെത്തുന്ന സഞ്ചാരികള്‍ ഈ ഗുരുദ്വാരയും സന്ദര്‍ശിക്കാറുണ്ട്.



Click it and Unblock the Notifications