സീതാ കീ രസോയി ഒരു രാജകീയ അടുക്കളയാണെന്ന തെറ്റിദ്ധാരണ വേണ്ട. ഇതൊരു ക്ഷേത്രമാണ്. അയോദ്ധ്യയിലെ രാംകോട്ടില്‍ രാമന് ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന് വടക്ക്- പടിഞ്ഞാറ് വശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സീതാ കീ രസോയിക്ക് സമീപത്തയി രാം ചബൂത്ര കാണാം. രാമന്, ലക്ഷ്മണന്, ഭരതന്, ശ്ത്രഘ്നന്, അവരുടെ ഭാര്യമാരായ സീത, ഊര്‍മ്മിള, മാണ്ഡവി,
ശ്രുതികൃതി എന്നിവരുടെയെല്ലാം പ്രതിഷ്ഠകള്‍ ഈ ക്ഷേത്രത്തിലുണ്ട്.
അടുക്കളയില്‍ ഒരു സാങ്കല്‍പ്പിക പാത്രമുണ്ടായിരുന്നു. അക്കാലത്ത് പുതുതായി വിവാഹം കഴിച്ച് വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടികള്‍ കുടുംബത്തിലുള്ളവര്‍ക്ക് ആഹാരം പാകം ചെയ്ത് നല്‍കണമെന്ന ഒരു ആചാരം ഉണ്ടായിരുന്നു. എന്നാല്‍ സീത കുടുംബത്തിലുള്ളവര്‍ക്ക് മാത്രമല്ല മനുഷ്യകുലത്തിന് ആകെ വേണ്ടി ആഹാരം പാകം ചെയ്തുവെന്നാണ് ഐതിഹ്യം. അന്നപൂര്‍ണ്ണാ ദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യവുമായി സമാനതയുള്ളതാണ് ഈ വിശ്വാസം.
ബാബ്രി മസ്ജിദിന്റെ പ്രധാന കമാനത്തില്‍ 'സീതാ കീ രസോയിയുടെ ജന്മസ്ഥലം' എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം. സീതാ കീ രസോയി ഇവിടെ സ്ഥിതി ചെയ്തിരുന്നു എന്നതിന്റെ തെളിവായാണ് ഇത് കണക്കാക്കപ്പെടുന്നത്. മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ചരിത്രകാരനും ചിന്തകനുമായിരുന്ന രാംചന്ദര്‍ ഗാന്ധിയാണ് ഈ ലിഖിതം കണ്ടെത്തിയത്.