Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » ആകര്‍ഷണങ്ങള് » മണി പര്‍വ്വതം

മണി പര്‍വ്വതം, അയോദ്ധ്യ

20

മേഘനാഥനുമായുള്ള യുദ്ധത്തില്‍ പരുക്കേറ്റ ലക്ഷ്‌മണനെ ചികിത്സിക്കുന്നതിനായി മരുന്ന്‌ തേടി പോയ ഹനുമാന്‍ ഒരു മല തന്നെ പിഴുതെടുത്ത്‌ കൊണ്ട്‌ വന്നതായി രാമായണം പറയുന്നു. മല കൊണ്ട്‌

വരുന്നതിനിടെ അതിന്റെ ഒരു ഭാഗം അടര്‍ന്ന്‌ അയോദ്ധ്യയില്‍ ഒരിടത്ത്‌ വീണു. ആ കുന്നാണ്‌ മണി പര്‍വ്വതം എന്ന്‌ അറിയപ്പെടുന്നത്‌. സുഗ്രൂവ പര്‍വ്വതം എന്ന്‌ അറിയപ്പെടുന്ന കുന്നിന്‌ സമീപത്താണ്‌ മണി പര്‍വ്വതം സ്ഥിതി ചെയ്യുന്നത്‌.

മണി പര്‍വ്വതത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന്‌ 65 മീറ്റര്‍ ഉയരമുണ്ട്‌. ഈ മലയില്‍ നിരവധി ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. മലമുകളില്‍ നിന്നാല്‍ അയോദ്ധ്യയുടെയും പരിസരങ്ങളുടെ മനോഹരമായ ദൃശ്യം കണ്‍മുന്നില്‍ തെളിയും. ഏതാണ്ട്‌ ആറു വര്‍ഷക്കാലം ശ്രീബുദ്ധന്‍ അയോദ്ധ്യയില്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു.

തന്റെ ചിന്തകള്‍ നിയമമായി അദ്ദേഹം ചിട്ടപ്പെടുത്തിയത്‌ മണി പര്‍വ്വതില്‍ വച്ചാണത്രേ. അശോക ചക്രവര്‍ത്തി നിര്‍മ്മിച്ച ഒരു സ്‌തൂപവും ഈ മലമുകളിലുണ്ട്‌. ഇതിന്‌ സമീപത്തായി ഒരു പഴയ ബുദ്ധവിഹാരവും കാണാം. മലയുടെ താഴ്‌വരയില്‍ മുസ്ലീങ്ങളുടെ ഒരു ശ്‌മശാനവുമുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat