Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാഗ » ആകര്‍ഷണങ്ങള് » കേപ് ടൗണ്‍ കഫെ

കേപ് ടൗണ്‍ കഫെ, ബാഗ

19

ഗോവയിലെ ടിറ്റോസ് ലൈനിലെ താരതമ്യേന ചെലവുകുറഞ്ഞ നൈറ്റ് ക്ലബ്ബുകള്‍ക്കിടയിലെ താരമാണ് കേപ് ടൗണ്‍ കഫെ. ടിറ്റോസ് ലൈനില്‍ ഇ ടാപ്, ഇബിസ് പോലുള്ള കൊള്ളാവുന്ന ഓണര്‍ഷിപ് ബ്രാന്‍ഡ് ഉള്ള ഒരു കഫേയാണിത്. ബാഗയിലെ ടിറ്റോസ് ലൈനില്‍ ഉയര്‍ന്ന മേല്‍ക്കൂരയും കൂറ്റന്‍ എല്‍ സി ഡി സ്‌ക്രീനുകളും കാതടപ്പിക്കുന്ന സംഗീതവും തനത് ഗോവന്‍ ഭക്ഷണവുമാണ് കേപ് ടൗണ്‍ കഫെ തന്റെ അതിഥികള്‍ക്കായി ഒരുക്കിവെക്കുന്നത്.

മറ്റ് കഫെകളില്‍ നിന്നും വ്യത്യസ്തമായി ഇവിടം അത്രയധികം ചെലവേറിയതല്ല. സാധാരണ നിരവധി ആളുകള്‍ ഇവിടെ വന്നുപോകുന്നു. സമപ്രായക്കാരായ യുവാക്കള്‍ക്ക് ഗോവന്‍ രാത്രികള്‍ ആഘോഷിക്കാനുള്ള പറ്റിയ സ്ഥലമാണിവിടം. കടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ കഫേയ്ക്ക് പുറത്തായി മരത്തടി കൊണ്ടുള്ള തീന്മേശകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു.

ചുരുങ്ങിയ വിലക്ക്, ഏകദേശം 70 രൂപയ്ക്ക് ബിയര്‍ കിട്ടുന്ന ഇടത്തരം കഫേകളില്‍ ഒന്നുകൂടിയാണ് കേപ് ടൗണ്‍ കഫെ എന്ന് എടുത്തുപറയേണ്ടതുണ്ട്. ആള്‍ക്കാരെ നിയന്ത്രിക്കാനുള്ള ഇവിടത്തെ സിസ്റ്റവും വളരെ മികച്ചതാണ്. സാധാരണ ഗതിയില്‍ ഇവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല. സ്വിം സ്യൂട്ട്, ടോപ്പുകള്‍ തുടങ്ങിയ സാധനങ്ങള്‍ക്കുള്ള ഷോപ്പിംഗ് സാധ്യതകളും ഇവിടെയുണ്ട്. സാധാരണ ദിവസങ്ങളില്‍ ഇവിടേക്ക് പ്രവേശനഫീസ് ഈടാക്കാറില്ല. വീക്കെന്‍ഡുകളില്‍ പ്രത്യേക തുക കൊടുത്താലേ പ്രവേശനം സാധ്യമാകൂ. തിരക്ക് ഒഴിവാക്കാനായി കഴിയുന്നതും നേരത്തെ തന്നെ കേപ് ടൗണ്‍ കഫെയിലെത്തുന്നതാണ് ഉചിതം.

അകത്ത് ഇരിക്കാനുള്ള സീറ്റിനൊപ്പം തന്നെ പ്രധാനമാണ് നിങ്ങളുടെ വാഹനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ ഇടം ലഭിക്കുക എന്നുള്ളതും. ചില പ്രത്യേക ദിവസങ്ങളില്‍ തിരക്കൊഴിവാക്കാനായി പോലിസ് ഇവിടേക്ക് വാഹനങ്ങള്‍ കടത്തിവിടാറില്ല. അങ്ങനെയുള്ളപ്പോള്‍ ബാഗയില്‍ നിന്നും നടന്നവേണം കേപ് ടൗണ്‍ കഫെയിലെത്താന്‍. ആള്‍ത്തിരക്ക് ഏറെയാണ് ഇവിടെ. അതുകൊണ്ടുതന്നെ പെട്ടെന്ന് കാര്യങ്ങള്‍ തീര്‍ത്ത് എഴുന്നേറ്റ് പോകാനാവില്ല. കുറച്ചധികം പണം ചെലവാക്കാന്‍ മനസ്സുണ്ടെങ്കില്‍ വിഐപി റൂമിലിരുന്ന് കേപ് ടൗണ്‍ കഫെ ആസ്വദിക്കുകയുമാവാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed