ബലന്‍ഗീറില്‍ നിന്നും 5 കിലോ മീറ്റര്‍ അകലെ ഖുജന്‍പാലിയിലാണ് ഖുജന്‍പാലി ആശ്രമം എന്നറിയപ്പെടുന്ന ആനന്ദ നികേതന്‍ സ്ഥിതി ചെയ്യുന്നത്. പരമഹംസ സ്വാമി ശ്രീ സത്യപ്രജാനന്ദ സരസ്വതി 1985 ല്‍ സ്ഥാപിച്ചതാണീ ആശ്രമം. 40 ഏക്കര്‍ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. വിശ്വോത്തമ വിദ്യാമന്ദിര്‍ സ്‌കൂള്‍, അശുതോഷ് പീഠം, സാധന കേന്ദ്രം, പൂജ മണ്ഡപം ,യോഗ കേന്ദ്രം, പ്രജ്‌ന കുതിര്‍, ശാന്ത് നിവാസ്, ഉദ്യാനങ്ങള്‍,ചെറു വനങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് ഈ ആശ്രമം. വര്‍ഷം തോറും ലോകത്തിന്റെ നിരവധി ഭാഗത്തു നിന്നും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. യോഗ പഠിക്കുന്നതിനായും നിരവധി പേര്‍ ഇവിടെ വരാറുണ്ട്. നവരാത്രി, ഗുരു പൂര്‍മിമ, ശിവ രാത്രി, എന്നിവയാണ് ഇവിടെ പ്രധാനമായും ആഘോഷിക്കുക. ഈ ആശ്രമം തീര്‍ച്ചയായും കാണേണ്ടതാണ്.



Click it and Unblock the Notifications