ബലാന്‍ഗീറില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയാണ് ജല്‍മഹാദേവ് സ്ഥിതി ചെയ്യുന്നത്. ഒരിക്കലും നശിക്കാത്ത അരുവിയ്‌ക്ക് അടിയിലായി സ്വയം ഭൂവായ ശിവ വിഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. ഭക്തര്‍ പാലും വെള്ളവും വെള്ളത്തിലൊഴുക്കിയാണ് വിഗ്രഹത്തില്‍ അഭിഷേകം നടത്താറ്. ജല്‍ മഹാദേവില്‍ സ്വയംഭു ശിവനെയാണ് കാണുന്നത്. ഭക്തര്‍ കൂവളത്തിലയും പൂക്കളും അരുവിയില്‍ അര്‍പ്പിച്ചാണ് പ്രാര്‍ത്ഥന നടത്തുക. ഈ സ്ഥലത്തിന് ചുറ്റുമായി നിരവധി ശിവലിംഗങ്ങള്‍ ഉണ്ട്.
പാപമോചനത്തിനായി ഭക്തര്‍ ഈ അരുവിയില്‍ മുങ്ങാറുണ്ട്. മനോഹരമായ മഘര മലയിലാണ് ജല്‍മഹാദേവ് സ്ഥിതി ചെയ്യുന്നത്. നിരവധി സസ്യജന്തുജാലങ്ങളെയും പക്ഷികളെയും ഇവിടെ കാണാം. നിരവധി ഉരഗങ്ങളുടെയും ചെറു ജീവികളുടെയും ആവാസസ്ഥലം കൂടിയാണ് ഈ സ്ഥലം. തീര്‍ത്ഥാടനം എന്നതിലുപരി ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. ട്രക്കിങിനും കാമ്പിങിനുമുള്ള സൗകര്യമുണ്ട്. ബലാന്‍ഗീറില്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം.



Click it and Unblock the Notifications