ഒഡീഷയിലെ അബോര്‍ജിനികള്‍ താമസിക്കുന്ന ചെറു ഗ്രാമമാണ് മുര്‍സിങ്. ഭഗവാന്‍ വിഷ്‌ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹത്തില്‍ നിന്നുമാണ് മുര്‍സിങ് എന്ന് പേരുണ്ടായത്. മുര എന്നു പേരുള്ള ഒരു രാക്ഷസനെ നരസിംഹം കൊന്നു. നരസിംഹത്തിന്റെ പേരിനോട് ചേര്‍ന്ന് അറിയപ്പെടമെന്ന രാക്ഷസന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മുര്‍സിങ് എന്ന് സ്ഥലത്തിന് പേര് വന്നത്. വിവിധ വൈഷ്‌ണവ ദേവീ ദേവന്‍മാര്‍ക്കായി ഇവിടെ പ്രത്യേക ക്ഷേത്രമില്ല എങ്കിലും പുരി ക്ഷേത്രത്തിനേതിന് സമാനമായ ആചാരങ്ങള്‍ ഇവിടെ അനുഷ്‌ഠിക്കാറുണ്ട്. ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ ആഘോഷങ്ങളും ഇവിടെ കൊണ്ടാടാറുണ്ട്.
രഥോത്സവകാലത്ത് വിവിധ രഥങ്ങളിലായി ഈ വിഗ്രഹങ്ങള്‍ ഗ്രാമത്തിലൂടെ കൊണ്ടുപോകാറുണ്ട്. ജഗന്നാഥ വിഗ്രഹം പൂജിക്കുന്ന സ്‌കൂള്‍ അധ്യാപകനായ ബിജോയ് കുമാര്‍ മൊഹന്തിയുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ പുരിയിലെ രാജഗുരവിനെ ഈ വിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിക്കാന്‍ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യാറുണ്ട്.



Click it and Unblock the Notifications