ബലാന്‍ഗീറില്‍ നിന്നും 104 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇരട്ട നഗരങ്ങളാണ് റാണിപൂരും ഝാരിയലും. പണ്ട്‌കാലത്ത് പാട്‌നഗഢിലെ രാജ്ഞിമാര്‍ സ്ഥിരമായി താമസിച്ചിരുന്ന സഥ്‌ലമാണ് റാണിപൂര്‍. ഝാരിയല്‍ കോട്ടയായിരുന്നു. വൈഷ്‌ണവ, ശിവ, ബുദ്ധ മതങ്ങള്‍ പുഷ്‌ടിപെട്ട സ്ഥമെന്ന രീതിയില്‍ ഈ സ്ഥലത്തിന് മതപരമായും പ്രാധാന്യമുണ്ട്. തോങ് ജോര്‍ എന്നറിയപ്പെടുന്ന തോങ് നദി ഈ ഗ്രാമങ്ങളിലൂടെയാണ് ഒഴുകുന്നത്.
പാട്‌നാഗഢ് മരഗുഡ, അസുര്‍ഗഢ്, നരസിഹം നാഥ്, സെയ്‌ന്തല, പോഡഗഢ്,ബെല്‍ഖന്തി തുടങ്ങിയ ചരിത്ര സ്ഥലങ്ങള്‍ റാണിപൂര്‍- ഝാരിയല്‍ ഗ്രാമങ്ങള്‍ക്ക് ചുറ്റുമായാണ്. ധാകിന്‍ കോശാലിലെ സോമവന്‍ഷി രാജാക്കന്‍മാര്‍ പണികഴിപ്പിച്ച നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് നൂറ്റാണ്ടുകളിലെ ക്ഷേത്രങ്ങളാണിത്. അരമൈല്‍ ദൂരത്തിനുള്ളില്‍ 200 ക്ഷേത്രങ്ങള്‍ ഉണ്ടായരുന്നതായാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.
മേല്‍ക്കൂരയില്ലാത്ത തുറന്ന ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമാണ് റാണിപൂര്‍-ഝാരിയല്‍. ഇത്തരം ഒരു ക്ഷേത്രം 64 യോഗിനികള്‍ക്കാണ് അര്‍പ്പിച്ചിരിക്കുന്നത്. മത്തമയൂര ശൈവാചാര്യ ഗഗന ശിവ പണികഴിപ്പിച്ച സമേശ്വര്‍ ശിവ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒഡീഷയിലെ ഏറ്റവും നീളം കൂടിയ ക്ഷേത്രമായ ഇന്ദ്രലത ക്ഷേത്രവും ഇവിടെയാണ്.



Click it and Unblock the Notifications