ബലാന്‍ഗീറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് സെയ്‌ന്താല സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായും പുരാവസ്‌തുപരമായും പ്രാധാന്യമുള്ള സ്ഥലമാണിത്. ചാന്ദി ദേവി മഹിഷാസുര മര്‍ദ്ദിനിയുടെ അവതാരത്തിലുള്ള പ്രശസ്‌തമായ മാ ചന്ദേശ്വരി തകുരാനി ക്ഷേത്രം ഇവിടെയാണ്. സോംവാന്‍സി കാലഘട്ടത്തില്‍ പണിതതാണീ ക്ഷേത്രമെന്നാണ് കരുതുന്നത്. ദശാവതാരം, ഗംഗ , യമുന എന്നവയുടെ പ്രതിരൂപങ്ങള്‍ ക്ഷേത്ര കവാടത്തില്‍ കൊത്തി വച്ചിട്ടുണ്ട്.
ഒഡീഷയിലെ എല്ലാ പ്രധാന ആഘോഷങ്ങളും സെയ്‌ന്താലയില്‍ ആഘോഷിക്കാറുണ്ട്. രഥ യാത്ര, സാവിത്രി വ്രതം, ദുര്‍ഗ പൂജ, ഗജലക്ഷ്‌മി പൂജ, ഗീപാവലി, മകര സംക്രാന്തി, ഹോളി, ധോല പൂര്‍ണിമ, മാനാബാസ ഗുരുബര്‍, രക്ഷാബന്ധന്‍, ബിഷുപ അഥവ പാന സംക്രാന്തി, കാര്‍ത്തിക പൂര്‍ണിമ, ജന്മാഷ്‌ടമി, നബന്ന അഥവ നൗഖായി, ഗണേഷ പൂജ, ഭായി ജിയുന്തിയ, പുവ ജിയുന്തിയ, രാം നവമി ,സരസ്വതി പൂജ എന്നിവയെല്ലാം ഇവിടെ ആഘോഷിക്കാറുണ്ട്. സെയ്‌ന്താലയിലെ നവരാത്രി ദുര്‍ഗപൂജ സവിശേഷമാണ്. ഒമ്പത് ദിവസവും ഇതാഘോഷിക്കും. എട്ടാം നാളില്‍ അഷ്‌ടമി നാളിലാണ് ഭായി ജിയുന്തിയ. ഉത്സവകാലത്ത് വേണം സെയ്‌ന്താല സന്ദര്‍ശിക്കാന്‍.



Click it and Unblock the Notifications