ഷോപ്പിംഗിന്റെ പറുദീസയാണ് കമേഴ്‌സ്യല്‍ സ്ട്രീറ്റ്. ചുരുങ്ങിയ ചെലവിലുള്ള ഷോപ്പിംഗ് ഉദ്ദേശിയ്ക്കുന്നവര്‍ക്കും ബ്രാന്റഡ് ഷോപ്പിംഗ് വേണ്ടവര്‍ക്കും ഇവിടെ സൗകര്യമുണ്ട്. നീണ്ട തെരുവുകളില്‍നിന്നും വിവിധതരം വസ്തുക്കള്‍ കാണാനും വാങ്ങാനും കഴിയും. വസ്ത്രങ്ങളും ചെരുപ്പുകളും, തുകല്‍ ഉല്‍പ്പന്നങ്ങളും എന്നുവേണ്ട അങ്ങനെ എന്തും കമേഴ്‌സ്യല്‍ സ്ട്രീറ്റില്‍ കിട്ടും.
കോലാപ്പൂരി ചെരുപ്പുകള്‍ മാത്രം കിട്ടുന്ന കടകളും, ട്രെന്‍ഡി ബാഗുകളും അലങ്കാരവസ്തുക്കളുമെല്ലാം കിട്ടുന്ന കടകളും ഈ തെരുവിലുണ്ട്. വിലപേശാമെന്ന സൗകര്യവുമുണ്ടിവിടെ. കാലത്ത് പത്തു മണിയോടെ ഇവിടെ കടകളെല്ലാം തുറക്കും, അവധി ദിവസങ്ങളിലില്‍ തെരുവുകളില്‍ ആളുകളെ തട്ടിവീഴാതെ നോക്കണമെന്നുമാത്രം.
സ്വന്തം വാഹനത്തിലാണ് കറക്കമെങ്കില്‍ സ്ട്രീറ്റിന് പുറത്ത് പാര്‍ക്കിങ് സൗകര്യമുണ്ട്. ചെറു റോഡുകളായതിനാല്‍ വാഹനവും കൊണ്ട് അകത്തുപോകാന്‍ കഴിയില്ല. ഒരു ദിവസം മുഴുവന്‍ നടന്നാലും പിന്നെയും തെരുവുകള്‍ ബാക്കിയാവും അത്രയേറെ വിസ്തൃതിയുണ്ട് ഈ ഷോപ്പങ് സ്ട്രീറ്റിന്. ഒരുവട്ടം കൂടി വന്നുകളയാം എന്നു മനസ്സില്‍ ഉറപ്പിയ്ക്കാതെ ആര്‍ക്കുമിവിടുന്ന് തിരിച്ചുപോകാന്‍ കഴിയില്ല.



Click it and Unblock the Notifications