ബാംഗ്ലൂര്‍ - മൈസൂര്‍ റോഡില്‍ പ്രമുഖ തീംപാര്‍ക്കായ വണ്ടര്‍ലായുടെ അടുത്താണ് ഫിലിം സിറ്റി സ്ഥിതിചെയ്യുന്നത്. പേരുപോലെതന്നെ തീര്‍ത്തും വ്യത്യസ്തമായ ആശയങ്ങളാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഇവിടം ഒരുപോലെ ആകര്‍ഷിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു ദിവസം ഇവിടെ ചെലവിടുന്നത് നല്ലൊരു അനുഭവമായിരിക്കും. കാലത്ത് പത്തുമുതല്‍ വൈകീട്ട് ആറര വരെയാണ് പ്രവര്‍ത്തന സമയം. തിരഞ്ഞെടുത്ത വിനോദങ്ങള്‍ക്ക് ആളൊന്നിന് 299 രൂപയാണ് ഫീസ്. പാര്‍ക്കിലുള്ള എല്ലാ കാര്യങ്ങളും അനുഭവിച്ചറിയണമെന്നാണെങ്കില് 499 രൂപയാണ് ഫീസ്.ഇന്നൊവേറ്റീവ് സ്റ്റുഡിയോയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. റിപ്ലീസ് ബിലീവ് ഇറ്റ് ഓര് നോട്ട് മ്യൂസിയം, 4ഡി തിയേറ്റര്‍, ടോഡ്ലേര്, ഡെന്‍, യൂസ് തസ്സാഡ്സ് വാക്സ് മ്യൂസിയം, തീം ബേസ്ഡ് റസ്റ്റോറന്റുകള്‍ എന്നിവയുമുണ്ട്. കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് ഒരുക്കിയ വന്നാഡോ സിറ്റി, ഡിനോസര്‍ വേള്‍ഡ് എന്നിവയുമുണ്ട്. ഹോണ്ടഡ് മാന്ഷന് നല്കുന്ന അനുഭവവും വ്യത്യസ്തമാണ്.