പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഹൈടെക് കാമ്പസ് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഹൊസൂര്‍ റോഡിലെ ഇലക്ട്രോണിക് സിറ്റിയിലാണ് ഈ കാമ്പസ്. 81 ഏക്കറില്‍ പരന്നുകിടക്കുന്ന കാമ്പസിലെ പ്രധാന ആകര്‍ഷണം ഗ്ലാസ് പിരമിഡ് കെട്ടിടമാണ്. കെട്ടിടങ്ങളില്‍ക്കിടയില്‍ നിലനിര്‍ത്തിയിരിക്കുന്ന പച്ചപ്പ് നല്കുന്ന കുളിര്‍മ്മ അനുഭവിക്കേണ്ടതു തന്നെയാണ്. മൊത്തം ആറായിരത്തിലേറെ മരങ്ങളും ചെടികളുമുണ്ടിവിടെ.