നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായി എം ജി റോഡിന് അരികിലായിട്ടാണ് അള്‍സൂര്‍ തടാകം. ബാംഗ്ലൂര്‍ നഗരത്തിന്റെ പിതാവായ കെംപെഗൗഡയാണ് അള്‍സൂര്‍ തടാകം നിര്‍മ്മിച്ചത്. 1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് തടാകത്തിന്. ഗണേശോത്സവത്തിന്റെ സമയത്ത് വിശ്വാസികള്‍ ഇവിടെയാണ് ഗണേശ പ്രതിമകള്‍ നിമഞ്ജനം ചെയ്യുന്നത്. അള്‍സൂര്‍ തടാകത്തിനടുത്തായി ഒരു ഗുരുദ്വാരയുമുണ്ട്. ഇത് ബാംഗ്ലൂരിലെ ഏറ്റവും വലിയ സിഖ് ആരാധനാകേന്ദ്രമാണ്. അള്‍സൂര്‍ ലേക്കില്‍ ബോട്ടിംഗിന് സൗകര്യമുണ്ട്. ഇതിനടുത്തായി പ്രവര്‍ത്തിക്കുന്ന ബോട്ട് ക്ലബ്ബില്‍ നിന്നും ബോട്ട് വാടകയ്‌ക്കെടുക്കാം. ബോട്ടിംഗിനിടെ തടാകത്തിലെ ദ്വീപില്‍ അല്‍പസമയം വിശ്രമിക്കുകയുമാകാം.



Click it and Unblock the Notifications