Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്നാര്‍ഗട്ട » ആകര്‍ഷണങ്ങള് » ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്

ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, ബന്നാര്‍ഗട്ട

7

1971ലാണ് ഈ  നാഷണല്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. മൃഗശാല, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, അക്വേറിയം, ക്രൊക്കോഡൈല്‍ പാര്‍ക്ക്, മ്യൂസിയം, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, സ്‌നേക്ക് പാര്‍ക്ക്, പെറ്റ് കോര്‍ണര്‍ എന്നിവയാണ് നാഷണല്‍ പാര്‍ക്കിനുള്ളിലുള്ള കാര്യങ്ങള്‍. കാട്ടിലാണെങ്കില്‍ എണ്ണമറ്റ സസ്യലതാദികളും വൃക്ഷങ്ങളും. മൃഗങ്ങളെ വെറുതേ കൂട്ടിലടയ്ക്കാതെ അവയ്ക്ക് അനുയോജ്യമായ പ്രകൃതിസാഹചര്യങ്ങളൊരുക്കി വിശാലമായ വേലികള്‍ക്കുള്ളില്‍ വളര്‍ത്തുകയാണിവിടെ.

അതുകൊണ്ടുതന്നെ കൂട്ടിലച്ച മൃഗങ്ങളുള്ള മൃഗശാല കാണുന്ന മടുപ്പ് ഇവിടെയുണ്ടാകുന്നില്ല. സിംഹങ്ങളെ സ്വാഭാവിക സാഹചര്യത്തില്‍ വളരാന്‍ വിടുന്ന അപൂര്‍വ്വം പാര്‍ക്കുകളില്‍ ഒന്നാണിത്. പാര്‍ക്കിനകത്തെത്തിയാല്‍ വിവിധ തരം സഫാരികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ടൈഗര്‍ സഫാരി, ലയണ്‍ സഫാരി, ഗ്രാന്റ് സഫാരി എന്നിങ്ങനെ. ടൈഗര്‍ സഫാരിയെന്ന് പറയുമ്പോള്‍ പ്രധാനമായും കടുവകളെ കാണലാണ് ഉദ്ദേശം, പക്ഷേ കൂട്ടത്തില്‍ മറ്റ് പലതരക്കാരെയും കാണാനുള്ള അവസരം കിട്ടും. ലയണ്‍ സഫാരിയും ഇങ്ങനെതന്നെ.

25000 ഏക്കറിലാണ് കടുവകള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, കാട്ടുപോത്തുകള്‍, മാന്‍, മുയല്‍, പക്ഷികള്‍, ശലഭങ്ങള്‍ തുടങ്ങി നാനാജീവികള്‍ അവരുടേതായ സ്വാഭാവിക സാഹചര്യത്തില്‍ ജീവിക്കുന്നത്. അപൂര്‍വ്വമായ വെള്ളക്കടുവകളും, ബാംഗാള്‍ കടുവകളുമെല്ലാമുണ്ട് ഇവിടെ. രാജ്യത്തെ ആദ്യത്തെ ചിത്രശലഭപാര്‍ക്കാണ് ഇവിടുത്തേത്. 2006ല്‍ കേന്ദ്രമന്ത്രിയായിരുന്ന കപില്‍ സിബലാണ് ഈ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. 7.5 എക്കറാണ് ഇതിന്റെ വിസ്തൃതി. ശലഭങ്ങള്‍ക്ക് പ്രിയമേറിയ പലതരം മരങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇരുപതിലേറെ ഇനത്തില്‍പ്പെട്ട ശലഭങ്ങളാണ് പാര്‍ക്കിലുള്ളത്. സൂ അതോറിറ്റി ഓഫ് കര്‍ണാടക, യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഓക്കോളജി ആന്റ് എന്‍വയോണ്‍മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പാര്‍ക്ക് രൂപീകരിച്ചത്

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon