അക്കാദമി ഓഫ് കാര്‍വെര്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ പൈലറ്റ് ട്രെയിനിങ് സ്ഥാപനമാണ് താല്‍പര്യമുള്ളവര്‍ക്കായി ആകാശത്തെ വിനോദയാത്രയ്ക്ക് അവസരമൊരുക്കുന്നത്. വിമാനം പറപ്പിക്കലിന്റെ രീതികളും മറ്റും അറിയാനാഗ്രഹിയ്ക്കുന്നവര്‍ക്ക് ഇവിടെ വന്ന് ഒരു ട്രിപ്പ് തരപ്പെടുത്താവുന്നതാണ്. ബാരാമതി നഗരത്തിനും തോട്ടങ്ങള്‍ക്കും മുകളിലൂടെയുള്ള ആകാശയാത്ര മനോഹരമാണ്. 3000 അടിവരെ ഉയരത്തില്‍ ഇവിടെ പറക്കാം. 100 കിലോമീറ്റര്‍ അകലെയുള്ള പുനെയിലേയ്ക്ക് വല്ല വിമാനങ്ങളും പോകുന്നുണ്ടെങ്കില്‍ അതിലൊരു യാത്ര തരപ്പെടുത്തുകയും ചെയ്യാം.



Click it and Unblock the Notifications