Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബര്‍ദ്ധമാന്‍

ബര്‍ദ്ധമാന്‍ - ചരിത്ര നഗരം

15

കൊല്‍ക്കത്തയ്‌ക്ക്‌ വളരെ അടുത്തുള്ള ഒരു പട്ടണമാണ്‌ ബര്‍ദ്ധമാന്‍. ബിസി ആറാം നൂറ്റാണ്ട്‌ മുതല്‍ ആരംഭിക്കുന്ന ബര്‍ദ്ധമാന്റെ ചരിത്രത്തില്‍ മഹാവീരനും ജൈനമതത്തിനും വലിയ സ്ഥാനമാണുള്ളത്‌. വളരെക്കാലം ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ഭരണകേന്ദ്രവുമായിരുന്നു ബര്‍ദ്ധമാന്‍.

ബര്‍ദ്ധമാനിലെ ക്ഷേത്രങ്ങള്‍

ബര്‍ദ്ധമാനിലേക്ക്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഇവിടുത്തെ ക്ഷേത്രങ്ങള്‍ക്ക്‌ വലിയ പങ്കാണുള്ളത്‌. ബംഗാളിലെ ഹിന്ദു സംസ്‌കാരം വിളിച്ചോതുന്നവയാണ്‌ ബര്‍ദ്ധമാനിലെ ക്ഷേത്രങ്ങളില്‍ അധികവും. സര്‍വ്വമംഗള ക്ഷേത്രം ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്‌.

ബര്‍ദ്ധമാനിലെ രുചിഭേദങ്ങള്‍

ബര്‍ദ്ധമാനില്‍ എത്തുന്ന സഞ്ചാരികള്‍ കഴ്‌സണ്‍ ഗേറ്റും മഹാരാജാ ഗോപാല്‍ബാഗും തീര്‍ച്ചയായും സന്ദര്‍ശിക്കണം. ഇവയ്‌ക്ക്‌ സമീപത്തായി നിരവധി ഭോജനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുഗള്‍ പാചക ശൈലിയുടെ സ്വാദ്‌ നിഴലിക്കുന്ന ബംഗാളി വിഭവങ്ങള്‍ ഈ ഭോജനശാലകളില്‍ ലഭിക്കും. സിതാഭോഗ്‌, മിഹിദാനാ തുടങ്ങിയ മധുരപലഹാരങ്ങള്‍ കഴിക്കാന്‍ മറക്കരുത്‌. ബര്‍ദ്ധമാനിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവ ധാരാളമായി വില്‍ക്കപ്പെടുന്നു. കൊതിയൂറുന്ന മത്സ്യ വിഭവങ്ങള്‍ക്ക്‌ പ്രശസ്‌തമാണ്‌ തെരുവിന്റെ മറുവശം.

ഉത്സവങ്ങള്‍

ദീപാവലി, ഹോളി, പുതുവത്സരം മുതലായവയോട്‌ അനുബന്ധിച്ച്‌ ബര്‍ദ്ധമാനില്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്നു. ഈ സമയത്ത്‌ നഗരം മനോഹരമായി അലങ്കരിക്കും. ദുര്‍ഗ്ഗാപൂജ, ദസ്സറ എന്നിവയോട്‌ അനുബന്ധിച്ച്‌ നടക്കുന്ന ആഘോഷങ്ങള്‍ സഞ്ചാരികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. ദുര്‍ഗ്ഗാപൂജയും കാളിപൂജയും ബംഗാളികള്‍ അത്യുത്സാഹത്തോടെയാണ്‌ കൊണ്ടാടുന്നത്‌.

വിദ്യാഭ്യാസ കേന്ദ്രം

അറുപതുകളില്‍ രാജ്യത്തിന്റെ കിഴക്ക്‌ ഭാഗത്തെ ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായി ബര്‍ദ്ധമാന്‍ മാറി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനേകം വിദ്യാര്‍ത്ഥികള്‍ മികച്ച വിദ്യാഭ്യാസം തേടി ബര്‍ദ്ധമാനില്‍ എത്തുന്നുണ്ട്‌. ശാസ്‌ത്ര വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന രാജ്യത്തെ തന്നെ ചില പ്രമുഖ സ്ഥാപനങ്ങളും ബര്‍ദ്ധമാന്‍ സര്‍വ്വകലാശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു.

ബര്‍ദ്ധമാനിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ബര്‍ദ്ധമാനില്‍ എത്തുന്നവര്‍ കഴിയുമെങ്കില്‍ നവാബ്‌ ഹട്ട്‌ സന്ദര്‍ശിക്കണം. 108 ശിവക്ഷേത്രങ്ങളാണ്‌ നവാബ്‌ ഹട്ടിന്റെ പ്രത്യേകത. ശിവലിംഗ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രങ്ങളിലെ പ്രധാന ആഘോഷം ശിവരാത്രി തന്നെയാണ്‌. ഷേര്‍ അഫ്‌ഘാന്റെ ശവകുടീരം, രമണാ പാര്‍ക്ക്‌ തുടങ്ങിയ മറ്റു പല കാഴ്‌ചകളും ഇവിടെയുണ്ട്‌. എല്ലാത്തരം സഞ്ചാരികള്‍ക്കും ബര്‍ദ്ധമാന്‍ സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും. ഒരു പകല്‍ കൊണ്ട്‌ ബര്‍ദ്ധമാനിലെ കാഴ്‌ചകള്‍ ആസ്വദിക്കാനാകും. അതുകൊണ്ട്‌ കൊല്‍ക്കത്തയിലെത്തുന്ന സഞ്ചാരികള്‍ ബര്‍ദ്ധമാന്‍ കൂടി സന്ദര്‍ശിക്കാന്‍ ശ്രമിക്കുക.

എങ്ങനെ എത്തിച്ചേരാം

വളരെ പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ ബര്‍ദ്ധമാന്‍. വിമാനമാര്‍ഗവും റെയില്‍ മാര്‍ഗവും റോഡ്‌ മാര്‍ഗവും ഇവിടെ അനായാസം എത്തിച്ചേരാനാകും.

ബര്‍ദ്ധമാന്‍ പ്രശസ്തമാക്കുന്നത്

ബര്‍ദ്ധമാന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബര്‍ദ്ധമാന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബര്‍ദ്ധമാന്‍

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്ന്‌ 102 കിലോമീറ്റര്‍ അകലെയാണ്‌ ബര്‍ദ്ധമാന്‍ സ്ഥിതി ചെയ്യുന്നത്‌. എഎച്ച്‌1 ബര്‍ദ്ധമാനെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനാണ്‌ ബര്‍ദ്ധമാന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. സംസ്ഥാനത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നത്‌ ഈ സ്റ്റേഷനാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബര്‍ദ്ധമാന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളമാണ്‌. ഇവിടെ നിന്ന്‌ രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue