ശൈവഭക്തരുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് അലക്‌നാഥ് ക്ഷേത്രം. വിവധതരം ശൈവഭക്തരാണ് ഉള്ളത്. വടക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന അഖാരകളില്‍ നാലുതരം അഖാരകള്‍ ബറേലിയില്‍ ഉണ്ട്. ഇവരില്‍ ഒരുകൂട്ടരാണ് നാഗസന്യാസിമാര്‍. ഇവര്‍ പ്രാര്‍ത്ഥിക്കാനായി ഉണ്ടാക്കിയ ശിവക്ഷേത്രമാണ് അലക്‌നാഥ് ക്ഷേത്രം. ശിവനാണ് അലക്‌നാഥന്‍.
പ്രധാനക്ഷേത്രത്തിന് അരികിലായി ഏതാനും ചില ചെറുക്ഷേത്രങ്ങളും ഇവിടെ കാണാം. മറ്റ് ദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവ. നിരവധി സന്യാസിമാരും മറ്റും ഇതിനകത്തെ കെട്ടിടങ്ങളില്‍ താമസിക്കുന്നു.
വര്‍ഷം തോറും നിരവധി ആളുകളെ അലക്‌നാഥ് ക്ഷേത്രം ആകര്‍ഷിക്കുന്നു. ഭക്തരില്‍ നിന്നും ദക്ഷിണയും സമ്മാനങ്ങളും വാങ്ങി അവരെ അനുഗ്രഹിക്കുന്ന സ്വാമിമാരെയും ഇവിടെ കാണാം.



Click it and Unblock the Notifications