ജാസോളിലെ നാകോഡ ബാലോതര റോഡിലാണ് റാണി ഭതിയാനി ദേവിക്കായി സമര്‍പ്പിച്ചിട്ടുള്ള ഈ ക്ഷേത്രം നില കൊള്ളുന്നത് . ഖേദിലെ ഒരു ജെയിന് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് ഈ ക്ഷേത്രം പണിഞ്ഞിരിക്കുന്നത്.ക്ഷേത്രത്തില്‍ ഖേദില്‍ നിന്നുള്ള ധാരാളം വിശുദ്ധ ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു.വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവതയായി മാതാ റാണി ഭതിയാനി ദേവി പൂജിക്കപ്പെടുന്നു.ധാരാളം ഭക്തര്‍ വര്‍ഷം തോറും ദര്‍ശനത്തിനായി എത്തുന്നു.