ബസ്തി ജില്ലയുടെ തെക്ക് പടിഞ്ഞാറായി പത്തുകിലോമീറ്റര്‍ അകലെയായി ടണ്ട റോഡിലാണ് ചാന്ദോ താള്‍ തടാകം. പക്ഷി നിരീക്ഷകരുടെയും, മത്സ്യപ്രിയരുടെയും, സഞ്ചാരികളുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഇവിടം. ശൈത്യകാലത്ത് അനേകതരം ദേശാടനപക്ഷികള്‍ ഇവിടെയെത്തുന്നു. ബഹുവര്‍ണ്ണങ്ങളും, വൈവിധ്യമാര്‍ന്ന സ്വരഭേദങ്ങളും അപര്‍വ്വമായ കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക.
അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യവും, നാല് കിലോമീറ്റര്‍ വീതിയുമുള്ളതാണ് ചാന്ദോ താള്‍ തടാകം. മീനുകള്‍ ഇതില്‍ ധാരാളമായുള്ളതിനാല്‍ മത്സ്യംപിടുത്തക്കാരും ഇവിടെയെത്തുന്നു.
ഐതിഹ്യമനുസരിച്ച് ചന്ദ്രനഗര്‍ എന്ന പേരില്‍ ഒരു ജനവാസകേന്ദ്രമായിരുന്നു പൂര്‍വ്വകാലത്ത്. കാലക്രമേണ പ്രകൃതി ദുരന്തങ്ങളും, ജനനനിരക്ക് കുറഞ്ഞും ഇവിടുത്തെ ജനവാസം ഇല്ലാതായി. പിന്നീട് ഇവിടം ഒരു തടാകമായി മാറി.ഇവിടെ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ഇപ്പോഴും പഴയ ആഭരണങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ ലഭിക്കാറുണ്ട്.



Click it and Unblock the Notifications