കന്‍വാര്‍ താല്‍ അഥവ കബാര്‍ താല്‍ തടാകത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ പക്ഷിസങ്കേതമാണ് കന്‍വാര്‍ തടാക പക്ഷി സങ്കേതം. ശൈത്യകാലത്ത് മധ്യേഷ്യയില്‍ നിന്നും അറുപതിലേറെ ഇനത്തിലുള്ള ദേശാടനപക്ഷികള്‍ ഇവിടേയ്‌ക്കെത്താറുണ്ട്. ഇതിന് പുറമെ 106 തരം തദ്ദേശീയ പക്ഷികളും ഇവിടെ ഉണ്ട്. പക്ഷിനിരീക്ഷകര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്. ഫോട്ടോഗ്രാഫിക്കും ഇവിടം യോജിച്ചതാണ്. വിവിധ ഇനം കഴുകന്‍മാര്‍, പരുന്തുകള്‍, ബകം, വലിയ ഇന്ത്യന്‍ കൊക്ക് , നിറമുള്ള കൊക്കുകള്‍, കടല്‍പക്ഷി തുടങ്ങി വിവിധ ഇനം പക്ഷികളെ ഇവിടെ കാണപ്പെടുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ഓക്‌സ്‌ബോ തടാകമാണിത്.



Click it and Unblock the Notifications