Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബെഗുസാരായി

ബെഗുസാരായി- പുരാതന രാജകീയ വിശ്രമവസതി

11

ബീഹാറിലെ പ്രമുഖ നഗരമായ ബഗുസാരായി ജില്ലാ ആസ്ഥാനം കൂടിയാണ്‌. പുണ്യ നദിയായ ഗംഗയുടെ വടക്കന്‍ തീരത്താണ്‌ ബെഗുസാരായി സ്ഥിതി ചെയ്യുന്നത്‌. ബെഗുസാരായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ബെഗുസാരായിലുണ്ട്‌. കന്‍വാര്‍ തടാകം പക്ഷി സങ്കേതം,നൗല ഗര്‍ എന്നിവ ബെഗുസാരായി വിനോദസഞ്ചാരത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്‌.ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ്‌ ബെഗുസാരായി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

ബെഗുസാരായി- രാജ്ഞിയുടെ വിശ്രമവസതി

നഗരത്തിന്റെ പേരിന്റെ ഉറവിടം തികച്ചും സവിശേഷമാണ്‌. രാജ്ഞി എന്നര്‍ത്ഥം വരുന്ന ബെഗം, സത്രം എന്നര്‍ത്ഥം വരുന്ന സാരായി എന്നീരണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ ബഗുസാരായി എന്ന പേരുണ്ടായതെന്നാണ്‌ കരുതപ്പെടുന്നത്‌. ഗംഗ തീരത്ത്‌ ഒരു മാസക്കാലം ആരാധനകള്‍ നടക്കുന്ന സമിരായി ഘട്ട്‌ ഭഗല്‍പൂരിന്റെ രാജ്ഞി സന്ദര്‍ശിച്ചിരുന്നതായാണ്‌ പറയപ്പെടുന്നത്‌. പിന്നീട്‌ ഈ സ്ഥലം രാജ്ഞിയുടെ സത്രം എന്ന പേരില്‍ അതായത്‌ ബെഗുസാരായി എന്നറിയപ്പെടാന്‍ തുടങ്ങി.

ബെഗുസരായിയെ കുറിച്ച്‌ വിശദമായി

മുമ്പ്‌ മുന്‍ഗേര്‍ ജില്ലയുടെ ഭാഗമായിരുന്ന ബെഗുസാരായിക്ക്‌ സ്വന്തമായ സാന്നിദ്ധ്യവും സവിശേഷതകളുമുണ്ട്‌. പ്രമുഖ ഹിന്ദി കവി രാംരാധാരി സിങ്ങിന്റെയും പ്രശസ്‌ത ചരിത്രകാരനായ പ്രൊഫസര്‍ രാം സണ്‍ ശര്‍മയുടെയും ജന്മസ്ഥലമാണ്‌ ബെഗുസാരായി.

പരമ്പരാഗതമായ കമ്യൂണിസ്റ്റ്‌ അനുഭാവം ശക്തമായ പ്രദേശമാണിവിടം എന്ന പ്രത്യേകതയുമുണ്ട്‌. ബീഹാറിന്റെ ലെനിന്‍ഗ്രാഡ്‌ എന്നാണ്‌ മുമ്പിവിടം അറിയപ്പെട്ടിരുന്നത്‌.

ബെഗുസാരായിലെ കാലാവസ്ഥ

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഗംഗ തടത്തിന്റെ ഭാഗമായ ബെഗുസാരായില്‍ പതിവ്‌ കാലാവസ്ഥകള്‍ ആണ്‌ അനുഭവപ്പെടുക.

എങ്ങനെ എത്തിച്ചേരാം

ഗംഗ തടത്തിന്റെ ഹൃദയഭാഗത്തായാണ്‌ ബെഗുസാരായി സ്ഥിതി ചെയ്യുന്നത്‌. ബെയന്തി, ബുര്‍ഹി ഗന്ധക്‌, ബാലന്‍, ചന്ദ്രഭാഗ എന്നിവയാണ്‌ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികള്‍. റെയില്‍, റോഡ്‌ മാര്‍ഗം ഇന്ത്യയിലെ മറ്റ്‌ നഗരങ്ങളുമായി ബെഗുസാരായി നല്ലരീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു.

ബെഗുസാരായി പ്രശസ്തമാക്കുന്നത്

ബെഗുസാരായി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബെഗുസാരായി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബെഗുസാരായി

  • റോഡ് മാര്‍ഗം
    ജില്ലയുടെ പ്രധാന ഭാഗങ്ങളെല്ലാം റോഡ്‌ മാര്‍ഗം നല്ല രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. ദേശീയ പാത 28 ഉം 31 ഉം രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി നഗരത്തെ ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ന്യൂഡല്‍ഹി- ഹുവാഹത്തി റെയില്‍വെ പാത ബെഗുസാരായി വഴിയാണ്‌ കടന്നു പോകുന്നത്‌. ബെഗുസാരായി റെയില്‍വെ സ്റ്റേഷനിലൂടെ നിരവധി ട്രയിനുകള്‍ കടന്നു പോകുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബെഗുസാരായില്‍ വിമാനത്താവളമില്ല. 127 കിലോമീറ്റര്‍ അകലെയുള്ള പാട്‌ന വിമാനത്താവളമാണ്‌ സമീപത്തുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Dec,Fri
Return On
10 Dec,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Dec,Fri
Check Out
10 Dec,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Dec,Fri
Return On
10 Dec,Sat