ബങ്കേശ്വരി ക്ഷേത്രത്തിലേയ്‌ക്ക് നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ബെര്‍ഹാംപൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ പശ്ചിമ ഘട്ടത്തിലെ കെരണ്ടിമല മലനിരകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബെര്‍ഹാംപൂര്‍- ദിഗപഹന്ദി പാതിയിലൂടെ ഇവിടെയെത്താം. ഹൈവേയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാ ബങ്കേശ്വരിയെയാണ് ഇവിടെ ആരാധിക്കുന്നത്.
കടുംചുവപ്പ് സാരി അണിഞ്ഞു നില്‍ക്കുന്ന ദേവീ വിഗ്രഹം മാ ശക്തിയുടെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടുള്ളതാണന്നാണ് വിശ്വാസം. വേനല്‍ക്കാലമാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്. പുണ്യസ്ഥലമായി കരുതപ്പെടുന്ന ബങ്കേശ്വരി പ്രകൃതി മനോഹരമായ സ്ഥലം കൂടിയാണ്.



Click it and Unblock the Notifications