ഭാഗ് ദേവിയുടെ വിശ്വാസികളുടെ മതപരമായകേന്ദ്രമാണ് കുളട. ഭാഗ് ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇവിടെയുള്ളത്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്കെത്താന്‍ 210 പടികള്‍ കയറണം. പ്രശസ്‌ത ഒറിയന്‍ കവിയായ കബി സാമ്രാട്ട് ഉപേന്ദ്ര ഭന്‍ജയുടെ സ്ഥലം ഇവിടമാണ്.
ഇവിടുത്തെ ആത്മീയ അന്തരീക്ഷവും പ്രകൃതി ഭംഗിയും അദ്ദേഹത്തിന്റെ ക്രിയാത്മകതയെ സഹായിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പുരാതനമായ ഒരു കോട്ടയുടെ അവശിഷ്‌ടങ്ങള്‍ ഇവിടെ കാണാം. കോട്ടയുടെ കിഴക്ക് വശത്തായാണ് മഹാനദി പുഴ ഒഴുകുന്നത്. സൂര്യപ്രകാശം അധികം കടന്ന് ചെല്ലാത്ത കൊടും കാടാണ് കോട്ടയുടെ പടിഞ്ഞാറ് ഭിത്തിയോട് ചേര്‍ന്ന്.



Click it and Unblock the Notifications