Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബെര്‍ഹാംപൂര്‍ » ആകര്‍ഷണങ്ങള് » മന്ത്രിദി സിദ്ധ ഭൈരവി ക്ഷേത്രം

മന്ത്രിദി സിദ്ധ ഭൈരവി ക്ഷേത്രം, ബെര്‍ഹാംപൂര്‍

32

ബെര്‍ഹാംപൂരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ മന്ത്രിദി എന്ന ചെറു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ശക്തി ക്ഷേത്രമാണ്‌ മന്ത്രിദി സിദ്ധ ഭൈരവി ക്ഷേത്രം. ഒറീസ്സ- ആന്ധ്രപ്രദേശ്‌ അതിര്‍ത്തിയ്‌ക്ക്‌ സമീപം ദേശീയപാത അഞ്ചിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഇരു സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടത്തിയിട്ടുണ്ട്‌. അവസാനമായി നടത്തിയ പുനരുദ്ധാരണത്തിന്റെ ഭാഗമായി 108 വിഗ്രഹങ്ങളും കൂടി ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചു. ഭഗവാന്‍ ജഗന്നാഥന്‌ വേണ്ടിയുള്ള ശ്രീകോവിലും കൂടി ഉള്‍പ്പടെയാണ്‌ നിലവിലുള്ള ക്ഷേത്രം വിപുലീകരിച്ചത്‌.  

ഒരു കര്‍ഷകന്‌ നിലം ഉഴതപ്പോള്‍ കിട്ടിയതാണ്‌ ഭൈരവി ദേവിയുടെ വിഗ്രഹം. മാറ്റങ്ങള്‍ ഒന്നും വരുത്താതെ കണ്ടെത്തിയതുപോലെ തന്നെയാണ്‌ വിഗ്രഹം പ്രതിഷ്‌ഠിച്ചത്‌. മൂന്ന്‌ കൈകളും ഒരു കാലും ആണ്‌ ദേവീ വിഗ്രഹത്തിനുള്ളത്‌. നാവികരും കടല്‍ യാത്രക്കാരും സുരക്ഷിതമായ യാത്രയ്‌ക്കുവേണ്ടി ഇവിടെ പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്‌. ചൊവ്വാഴ്‌ചകളിലും സംക്രാന്തി, മഹാസപ്‌തമി, ദസറ ദിവസങ്ങളിലും ഇവിടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu