ചൂടുവെള്ളം എന്നാണ് തപ്‌തപാനി എന്ന വാക്കു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ബെര്‍ഹാംപൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായാണ് തപ്‌തപാനി സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ചൂട് നീരുറവകളിലേറെയും എത്താന്‍ പറ്റാത്ത സ്ഥലങ്ങളിലാവും. എന്നാല്‍, തപ്‌ത പാനിയില്‍ ആളുകള്‍ക്ക് മുങ്ങി കുളിക്കാന്‍ കഴിയും. സള്‍ഫരിന്റെ അളവ് കൂടുതലുള്ള ഈ ജലത്തിന് നിരവധി ഔഷധ ഗുണങ്ങളുണ്ട്.
നിരവധി ചര്‍മ്മരോഗങ്ങള്‍ക്ക് ഈ വെള്ളം ആശ്വാസം പകരുമെന്നാണ് വിശ്വാസം. സമുദ്ര നിരപ്പില്‍ നിന്നും 1800 അടി മുകളിലായി പശ്ചിമ ഘട്ടത്തിന്റെ മധ്യത്തിലായാണ് തപ്‌തപാനി സ്ഥിതി ചെയ്യുന്നത്. ശിവന്റെയും ഗോത്ര ദൈവമായ കാന്‍ഡി മാതയുടെയും ക്ഷേത്രങ്ങള്‍ സമീപത്തായുണ്ട്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയായാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മാന്‍ ഉദ്യാനം.



Click it and Unblock the Notifications