പുരാതന ഇന്ത്യയില്‍ പാല രാജവംശത്തിന്‍റെ കാലത്ത് ഉണ്ടായിരുന്ന രണ്ട് ബുദ്ധമത പഠന കേന്ദ്രങ്ങളിലൊന്നായിരുന്നു വിക്രമശില യൂണിവേഴ്സിറ്റി. മറ്റൊന്ന് നളന്ദ സര്‍വ്വകലാശാലയായിരുന്നു. നളന്ദ സര്‍വ്വകലാശാലയുടെ പഠന നിലവാരം മോശമാണെന്ന് കണക്കാക്കി ധര്‍മ്മപാലന്‍ രാജാവാണ് വിക്രമശില ആരംഭിച്ചത്.
ഒരു വലിയ ചതുരാകൃതിയിലുള്ള സ്ഥലത്തിന് നടുവിലായുള്ള വലിയൊരു സ്തൂപമാണ് ഇവിടെ ഇന്നുള്ളത്. ഒരു ലൈബ്രറി കെട്ടിടവും, കുറെ സ്തൂപങ്ങളും പൂര്‍വ്വ കാലത്തിന്‍റെ ശേഷിപ്പുകളായി ഇവിടെയുണ്ട്. ഒരു ടിബറ്റന്‍ ക്ഷേത്രവും, ഹിന്ദു ക്ഷേത്രവും ഇവിടെ നടന്ന പര്യവേഷണങ്ങളില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.



Click it and Unblock the Notifications