ലോഹാ ഘര്‍ കോട്ടയ്ക്കകത്തായി 'ഗവണ്മെന്റ് മ്യൂസിയം' സ്ഥിതി ചെയ്യുന്നു. ഭരത്പൂരിന്റെ ഭരണ നിര്‍വഹണ കാര്യാലയമായി കുറെകാലം ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പിന്നീട് ഇതിന്റെ ഒന്നാമത്തെ നിലയായ 'കമരാ വാസ്'ഉം ചേര്‍ത്ത് പ്രവിശാ ലമാക്കി.
പ്രാചീന ശില്പകലയുടെയും പെയിന്റിങ്ങുകളുടെയും നാണയങ്ങളുടെയും അപൂര്‍വ സമാഹാരത്തിനു പുറമെ ജന്തുശാസ്ത്രപരവും, അലങ്കാര കലാവസ്തുക്കളും, ജാട്ട് രാജാക്കന്മാരുടെ ആയുധങ്ങളും പടക്കോപ്പുകളും എന്നിങ്ങനെ വിഭിന്നങ്ങളായ കാഴ്ചകള്‍ ഇവിടെയുണ്ട്. ആര്‍ട്ട് ഗാലറിയില്‍, ലിനോ പേപ്പറിലും അഭ്രത്തിലും ആല്‍ മരത്തിന്റെ ഇലകളിലും വരച്ച മിനിയേച്ചര്‍ പെയിന്റിങ്ങുകള്‍ അനുപമമാണ്.



Click it and Unblock the Notifications