ബട്കലിലെ കാഴ്ചകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ജാമിയ മസ്ജിദ് ഹിജറ 851ലാണ് പണിതത്. അടുത്തകാലത്താണ് പള്ളിയ്ക്ക് മുകളിലായി ഒരു സ്വര്‍ണമകുടം സ്ഥാപിച്ചിട്ടുണ്ട്. ഇത് സ്ഥാപിച്ചശേഷം ഇപ്പോള്‍ ചിന്നഡ പള്ളി (ഗോള്‍ഡന്‍ മോസ്‌ക്) എന്ന പേരിലും ഈ പള്ളി അറിയപ്പെടുന്നുണ്ട്. മൂന്നുനിലയിലാണ് പള്ളി പണിതിരിക്കുന്നത്.
പതിനായിരം ആളുകള്‍ക്ക് ഒരേസമയം നമസ്‌കരിയ്ക്കാന്‍ ഇവിടെ സൗകര്യമുണ്ട്. പള്ളിയുടെ അടുത്തായി ഒരു ഓഫീസ് കെട്ടിടമുണ്ട്. ഇവിടെയാണ് മുഹക്മ ഇ ശരീയത്ത് പ്രവര്‍ത്തിക്കുന്നത്, ആളുകള്‍ തമ്മിലുള്ള വഴക്കും പ്രശ്‌നങ്ങളുമെല്ലാം ഇവിടെവച്ചാണ് തീര്‍പ്പാക്കുന്നത്.



Click it and Unblock the Notifications