കാവേരി ഫിഷിംഗ് ക്യാംപിലെ മൂന്ന് പ്രമുഖ ഫിഷിംഗ് ക്യാംപുകളിലൊന്നാണ് ഭീമേശ്വരി. കാവേരി നദിയോട് ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഫിഷിംഗ് ക്യാംപ് ഭീമേശ്വരിയിലെത്തുന്ന യാത്രികര്‍ കാണാതെ പോകാറില്ല. ഫിഷിംഗ് ക്യാംപുകളിലെ ആകര്‍ഷണ കേന്ദ്രമായ മഹാശീര്‍ മത്സ്യങ്ങളെ ഇവിടെ ധാരാളമായി കാണാം, എന്നാല്‍ അപൂര്‍വ്വ ഇനത്തില്‍പ്പെടുന്ന ഇവടെ പിടിച്ചയുടന്‍ വെള്ളത്തിലേക്ക് തുറന്നുവിടുകയാണ് ഇവിടത്തെ പതിവ്. ചൂണ്ടയിടാനുള്ള സൗകര്യമുണ്ടെങ്കിലും ഇവിടെനിന്നും മീനുകളെ കൊണ്ടുപോകുവാന്‍ അനുമതിയില്ല.
ഭീമേശ്വരിയില്‍ വിവിധതരം മാനുകളെയും, കുറുനരി, കാട്ടുപന്നി, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളെയും നാനാജാതി പക്ഷികളെയും അടുത്തുകാണാന്‍ സാധിക്കും. 200 ലധികം പക്ഷിവര്‍ഗങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ചൂണ്ടയിടല്‍, റിവര്‍ റാഫ്റ്റിംഗ്, ട്രക്കിംഗ്, ചങ്ങാടയാത്ര തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് വിനോദോപോധികള്‍. ഇവിടെയത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി കുടിലുകളും കോട്ടേജുകളും റെസ്റ്റോറന്റുകളുമുണ്ട്.



Click it and Unblock the Notifications