നാടന്‍ കലകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും വേണ്ടിയുള്ള ഈ മ്യൂസിയം ലോക സംസ്‌കൃതി സംഗ്രഹാലയ എന്നും അറിയപ്പെടുന്നുണ്ട്. മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് നാടന്‍ കലകളെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങള്‍ കണ്ടറിയാന്‍ അവസരം ലഭിക്കും. ഇത് സംബന്ധിച്ചുള്ള ഫോട്ടോഗ്രാഫുകളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്.
നിരവധി പുരാവസ്‌തുക്കളും കല്ലില്‍ തീര്‍ത്ത കലാരൂപങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ പാരമ്പര്യവും സംസ്‌കാരവും കാത്ത് സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടെത്തിയതാണ് ഇവയിലേറെയും, നാടന്‍ കലാരൂപങ്ങളുമായ ബന്ധപ്പെട്ട ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, തടിയില്‍ തീര്‍ത്ത ശില്‍പങ്ങള്‍, പുരാതന ലിഖിതങ്ങള്‍, ദേവീ ദേവന്‍മാരുടെ ബിംബങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങി ഉത്തരാഖണ്ഡിന്റെ ചരിത്രവും സംസ്‌കാരവും കലയുമായി ബന്ധിപ്പെട്ട ചെറുതും വലുതുമായ നിരവധി വസ്‌തുക്കള്‍ കാണാനുള്ള അവസരമാണ് മ്യൂസിയം നല്‍കുന്നത്.



Click it and Unblock the Notifications