ഭുവനേശ്വറിലെ ആകര്‍ഷകമായ മറ്റൊരു പാര്‍ക്കാണ് ഐ.എം.എഫ്.എ പാര്‍ക്ക്. ഷാഹിദ് നഗര്‍ പ്രദേശത്താണ് ഈ പാര്‍ക്ക്. മറ്റ് പാര്‍ക്കുകള്‍ പോലെ തന്നെ ഒഴിവ് വേളകള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ഇടമാണ് ഇതും.
പച്ചപ്പ് നിറഞ്ഞ മുല്‍ മൈതാനങ്ങളും, പൂച്ചെടികളും, സസ്യങ്ങളും പാര്‍ക്കിന് സൗന്ദര്യം പകരുന്നു. പാര്‍ക്കില്‍ കായിക വിനോദങ്ങളിലേര്‍പ്പെടാനും സൗകര്യമുണ്ട്. കായികരംഗത്ത് വളര്‍ന്ന് വരാനാഗ്രഹിക്കുന്നവര്‍ക്കായി ഒരു ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ജോഗിങ്ങിനും, പതിവ് നടത്തത്തിനുമായി ഒട്ടേറെ പേര്‍ സ്ഥിരമായി പാര്‍ക്കിലെത്തുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്.



Click it and Unblock the Notifications